കോഴിക്കോട്: മാരക ലഹരിവസ്തുവായ എം.ഡി.എം.എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ ‘നല്ല സമയം’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ എക്സൈസ് കേസെടുത്തു. സംവിധായകൻ ഒമർ ലുലു, ചിത്രം നിർമിച്ച കലന്തൂർ എന്റർടെയ്ൻമെന്റ്സ് എന്നിവർക്കെതിരെയാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സുധാകരൻ കേസെടുത്തത്.
അബ്കാരി, എൻ.ഡി.പി.എസ് കുറ്റങ്ങൾ പ്രകാരമാണ് നടപടി. ബന്ധപ്പെട്ടവർക്ക് നോട്ടിസ് അയച്ചതായി എക്സൈസ് വ്യക്തമാക്കി.
വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിൽ സിന്തറ്റിക് ലഹരിവസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയുടെ ഉപയോഗത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇർഷാദ് നായകനാകുന്ന സിനിമയിൽ പുതുമുഖങ്ങളാണ് നായികമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.