ഇന്ത്യയിലെ ആദ്യ മുഴുനീള വിർച്വൽ സിനിമയുമായി പൃഥ്വിരാജ്​ ​ പ്രൊഡക്ഷൻ

സിനിമകൾ വമ്പൻ സെറ്റുകളിൽ നിന്ന്​ സ്​റ്റുഡിയോകളിലേക്ക്​ മടങ്ങുമെന്ന സൂചന നൽകി ഇന്ത്യയിലെ ആദ്യ മുഴുനീള വിർച്വൽ മൂവി റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ്​ പ്രൊഡക്ഷനാണ്​ സിനിമ നിർമിക്കുന്നത്​. നടൻ പൃഥ്വിരാജാണ്​ ​സിനിമയുടെ പോസ്​റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്​.

ഹോളിവുഡ്​ ചിത്രങ്ങളായ അവതാർ, റെഡി പ്ലെയർ വൺ എന്നിവയുടെ മാതൃകയിലാണ്​ വിർച്വൽ സിനിമ ഒരുക്കുന്നത്​. നവാഗതനായ ഗോകുൽരാജ്​ ഭാസ്​കറാണ്​ ആശയവും സംവിധാനവും നിർവഹിക്കുന്നത്​. വി.എഫ്​.എക്​സ്​ വിദഗ്​ധനാണ്​ ഗോകുൽ. പീരീഡ്​ ഡ്രാമ വിഭാഗത്തിൽപെടുത്താവുന്ന സിനിമ പുരാണ കഥയെ ആസ്​പദമാക്കിയാണ്​ എടുക്കുന്നത്​. കൂടുതൽ വിശദാംശങ്ങൾ അണിയറക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ല.

Full View

.'ഒന്നാമതായി, വ്യത്യസ്തതക്കാണ്​ ഞങ്ങൾ മുൻതൂക്കം നൽകുന്നത്​. ഇപ്പോൾ നമ്മുക്ക് കുറഞ്ഞ ചിലവിൽ സാങ്കേതികവിദ്യ ലഭ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിനിമ പുറത്തിറക്കാൻ അത്​ സഹായിക്കും. വിർച്വൽ സിനിമയിൽ നിയന്ത്രിത പരിതസ്ഥിതിയിലാണ് ചിത്രീകരണം നടക്കുന്നത്​. അതിനാൽ ചിലവ്​ കുറക്കാനാവും'-ഗോകുൽരാജ്​ പറയുന്നു.

'കേരളത്തിലെ ഐതീഹ്യമാണ് ചിത്രത്തി​െൻറ ആശയം. ഇതൊരു പീരിയഡ് ഫിലിമാണ്. പാട്ടുകളും ആക്ഷൻ സീക്വൻസുകളുമുള്ള എൻറർടെയിനറായിരിക്കും ഇത്​'-അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.