രസകരമായ കാസ്റ്റിങ് കോളുമായി പ്രേംപാറ്റ സിനിമയുടെ പോസ്റ്റർ പുറത്ത്. എൻ.എസ്.എസ് കാമ്പിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നറായ പ്രേംപാറ്റ സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ലിജീഷ് കുമാർ നിർവഹിക്കുന്നു.
എൻ.എസ്.എസ് കാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിലാണ് ഇപ്പോൾ പ്രേംപാറ്റയുടെ കാസ്റ്റിങ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഓഡിഷൻ നടക്കുന്നത്. 17 മുതൽ 22 വരെ സ്ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തിയറ്ററുകളില്‍ എത്തിക്കുക.
ജോമോൻ ജ്യോതിർ, മംമ്ത മോഹൻദാസ്, ജുനൈസ്, സാഫ്‌ബോയ്, സൈജു കുറുപ്പ്, രാജേഷ് മാധവൻ, സിദ്ധിഖ്, സഞ്ജു ശിവറാം, ഇർഷാദ്, സുജിത് ശങ്കർ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഹനാൻ ഷാ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് കാമ്പുപടമാണ് ഇതെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.