മികച്ച കളക്ഷനുമായി മുന്നേറുന്ന ചിത്രമാണ് പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ. അശ്വിൻ മാരിമുത്തു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തന്നെ 50 കോടി ക്ലബ്ബിൽ ഇം നേടിയിട്ടുണ്ട്. മൂന്ന് ദിവസം മാത്രമെടുത്താണ് ചിത്രം 50 കോടി നേട്ടം കൈവരിച്ചത്. ധനുഷിന്‍റെ സംവിധാനത്തിലെത്തിയ 'നിലവുക്ക് എൻ മേൽ എന്നാടി കോപം' എന്ന ചിത്രവുമായ ക്ലാഷ് റിലീസ് ചെയ്താണ് ചിത്രം ബോക്സ് ഓഫീസ് കീഴടക്കുന്നത്. ഇതിന് പിന്നാലെയാണ് നായകനായ പ്രദീപിന്‍റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നത്.
ഏഴ് വർഷം മുൻപ് പ്രദീപിന്റെ ആപ്പ് ലോക്ക് എന്ന ഷോർട്ട് ഫിലിം ട്വിറ്ററിൽ താരം പങ്കുവെച്ചിരുന്നു. നടൻ ധനുഷിനെ ടാഗ് ചെയ്തുകൊണ്ട് ഇതൊന്നു കാണുമോ സാർ എന്ന് ചോദിക്കുന്നുണ്ട്, ഇതാണ് ഇപ്പോൾ വൈറലായിരിക്കൊണ്ടിരിക്കുന്നത്.
'സാർ ഞാൻ 2ഡി എന്റർടൈൻമെന്റ് മൂവി ബഫ് ഷോർട്ട് ഫിലിം കോണ്ടെസ്റ്റിലെ വിന്നറാണ്. ഈ ഒരു ഷോർട്ട് ഫിലിം താങ്കൾ കാണുകയാണെങ്കിൽ അതെനിക്ക് വലിയ സന്തോഷമായിരിക്കും', എന്നയിരുന്നു പ്രദീപിന്റെ ട്വീറ്റ്.
ഏഴ് വർഷങ്ങൾക്ക് ഇപ്പുറം ധനുഷിന്റെ സിനിമയ്ക്ക് ഒപ്പം ക്ലാഷ് വെച്ച് പ്രദീപിന്റെ സിനിമ ഹിറ്റടിച്ചു എന്നാണ് ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രേക്ഷകർ കുറിക്കുന്നത്. സിനിമകളിൽ നടക്കുന്ന ഉയർച്ചകളാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടാകുന്നതെന്നാണ് ആരാധകരുടെ കമന്‍റുകൾ. ലവ് ടുഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകാനെയത്തിയ ചിത്രമാണ് ഡ്രാഗൺ. കയദു ലോഹർ അനുപമ പരമേശ്വരൻ എന്നിവരാണ് നായിക വേഷത്തിലെത്തിയത്.
ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.