ഷൂട്ടിങ് തുടങ്ങുന്നതിനുമുൻപേ പവർ സ്റ്റാർ ടെലിഗ്രാമിൽ; എന്തിനാ ഈ പണിക്ക് നിൽക്കുന്നതെന്ന് ഒമർ ലുലു

കൊച്ചി: ഇന്ന് സിനിമാലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടെലിഗ്രാം പൈറസി. ഷൂട്ടിങ് പോലും തുടങ്ങാത്ത ഒമർ ലുലുവിന്‍റെ ചിത്രമായ പവർ സ്റ്റാർ ആണ് ഇപ്പോൾ ടെലിഗ്രാമിൽ എത്തിയിരിക്കുന്നത്. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സ്ക്രീൻ ഷോട്ട് അടക്കം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഷൂട്ടിങ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ എന്നു പറഞ്ഞാണ് ഒമർ ലുലുവിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. സംഭവം ഫെയ്ക്ക് ആണെങ്കിലും ഇന്ന് സിനിമാലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടെലിഗ്രാം പൈറസി എന്ന് വ്യക്തമാക്കുകയാണ് ഒമർ ലുലു. ഫേസ്ബുക്കിലാണ് ഇക്കാര്യം ഒമർ ലുലു പങ്കുവച്ചത്.

പവർ സ്റ്റാറിൽ നടൻ ബാബു ആന്റണിയാണ് നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുകയാണ്. ഇതിനിടയിലാണ് ടെലിഗ്രാം പൈറസിക്ക് എതിരെ സംവിധായകൻ രംഗത്ത് എത്തിയിരിക്കുന്നത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ. സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി. OTTക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും OTT platform വാങ്ങുന്നില്ല കാരണം മലയാളികൾ OTTയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത്‌ പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നു.

അത്കൊണ്ട് വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിരിക്കുന്നു പ്രമുഖ OTT കമ്പനികൾ ചങ്ക്സ് സിനിമ ഇറങ്ങി മൂന്നാം നാൾ ടെലിഗ്രാമിലൂടെയാണ് തീയറ്റർ കോപ്പി വ്യാപകമായി പ്രചരിച്ചത് അവരെ അറസ്റ്റ് ചെയ്തു ഇപ്പോൾ കേസിന്റെ അവസാന ഘട്ടത്തിലാണ്. അത് ചെയ്‌ത യുവാക്കൾ കേസ് അവസാനിപ്പിക്കണം അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തു ചാട്ടത്തിൽ സംഭവിച്ച തൈറ്റാണെന്ന് പറഞ്ഞൂ. പൈറസി നിയമത്തിനു ഫാസ്റ്റ് സെൽ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകൾ. ടെലിഗ്രാമിൽ അപ്പ്ലോഡ് ചെയ്‌തിട്ട് നിങ്ങൾക്ക്‌ ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ?'

Tags:    
News Summary - Power Star In Telegram before the shooting began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.