പി.കെ ബിജുവിന്‍റെ പുതിയ ചിത്രം 'ആണ്‍ഗര്‍ഭം' ടൈറ്റില്‍ പോസ്റ്റർ പുറത്ത്

കൊച്ചി: പി. കെ ബിജു ഒരുക്കുന്ന സിനിമയാണ് 'ആണ്‍ഗര്‍ഭം'. ബിജുവിന്‍റെ പതിവ് ചിത്രങ്ങള്‍ പോലെ തന്നെ സാമൂഹ്യ രാഷ്ട്രീയമാണ് ആണ്‍ഗര്‍ഭവും ചര്‍ച്ച ചെയ്യുന്നത്. ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പ്രമേയമാണെന്ന് സംവിധായകന്‍ ബിജു പറഞ്ഞു.

വിവര സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാള സിനിമ മാറ്റങ്ങള്‍ക്ക് തുടക്കമായെന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട്  പ്രമുഖ തിരക്കഥാകൃത്ത് പി എസ് റഫീക്ക് പറഞ്ഞു. കൊടുങ്ങല്ലൂര് നടന്ന ചടങ്ങില്‍ കവി കെ പി സത്യന്‍ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്, ഷെജീര്‍ അഴീക്കോട്, ക്യാമറാ മാന്‍ സുല്‍ഫി ബൂട്ടോ, താരങ്ങളായ ഷാജിക്കാ ഷാജി, നിസാർറം ജാൻ, ബിജി കോഴിക്കോട്, സംവിധായകന്‍ പി കെ ബിജു തുടങ്ങി നാടക ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

Tags:    
News Summary - P.K Biju new Movie Title Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.