Posted On
date_range Updated On
date_range 'അപ്ന ഫ്രൈഡേ ആയേഗാ'; മോളിവുഡ് ടൈംസിലെ ആദ്യ ഗാനത്തിൽ കിടിലൻ ലുക്കിൽ നസ്ലിൻ
നസ്ലിനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത സ്റ്റൈലിഷ് വേഷത്തിലാണ് പാട്ടിലുടനീളം നസ്ലിൻ പ്രത്യക്ഷപ്പെട്ടത്. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. ജേക്സ് ബിജോയ് സംഗീതത്തിൽ പുറത്തിറങ്ങിയ അപ്ന ഫ്രൈഡേ ആയേഗാ എന്നു തുടങ്ങുന്ന ഗാനത്തിലെ നസ്ലിന്‍റെ ഡാൻസ് രംഗങ്ങളും മികച്ചതാണ്.
നസ്ലിനെ കൂടാതെ സംഗീത് പ്രതാപും ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മെയ് 14ന് ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോൾ ആദ്യ ഗാനം പുറത്തു വന്നതോടെ ചിത്രത്തിന്‍റെ ഹൈപ്പ് കൂടിയരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.