പെപ്പെയും കീർത്തി സുരേഷും ഒന്നിക്കുന്ന ‘തോട്ടം’; ടൈറ്റിൽ ടീസറും പോസ്റ്ററും പുറത്ത്

ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തോട്ട’ത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ഋഷി ശിവകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമാണിത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് ബാനറിൽ ഒരുക്കിയ പടം നിർമിച്ചിരിക്കുന്നത് മോനു പഴേടത്ത്, എ.വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ്.

ഏറെ പുതുമകളോടെ പുത്തൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രോജക്റ്റ് സൈനിങ്‌ വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സർപ്രൈസുകൾ ഒളിപ്പിച്ച് ചിത്രത്തിന്റെ ടൈറ്റിൽ റിവീലിങ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കാമറക്ക് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ ക്രൂ മെമ്പർസിനെയും തോട്ടം പരിചയപെടുത്തുന്നുണ്ട്.

‘ദ ഷാഡോസ് സ്‌ട്രെയ്‌സ്’, ‘ദ നൈറ്റ് കംസ് ഫോർ അസ്’, ‘ഹെഡ്ഷോട്ട്’ തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. ‘അനിമൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ‘രാജാറാണി’, ‘കത്തി’, ‘തെരി’ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാൻ ജോർജ്സി. വില്യംസ് ഐ.എസ്‌.സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.

സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻ ദാസ്, വസ്ത്രാലങ്കാരം : പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ, സൌണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൌണ്ട് മിക്സ് : എം. ആർ. രാജാകൃഷ്ണൻ, ഗാനരചനഃ മനു മഞ്ജിത്ത്, ഐക്കി ബെറി,നൃത്തസംവിധായകൻ : ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിശാഖ്.ആർ.വാര്യർ, വിഎഫ്എക്സ് സൂപ്പർവൈസർ : അനീഷ് കുട്ടി, വിഎഫ്എക്സ് സ്റ്റുഡിയോ : ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ് : റിഷ്ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ : അബു വളയംകുളം, വിവേക് അനിരുദ്ധ്, പി. ആർ. ഒഃ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, പിആർ സ്ട്രാറ്റജിസ്റ്റ് : ലക്ഷ്മി പ്രേംകുമാർ, പബ്ലിസിറ്റി ഡിസൈൻ : അമൽ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : വിവേക് വിനയരാജ്, ഡിറക്ഷൻ ടീം : വരുൺ ശങ്കർ ബോൺസ്ലെ, ജെബിൻ ജെയിംസ്, അനുശ്രീ തമ്പാൻ, ഗോവിന്ദ് ജി, ആൽവിൻ മാർഷൽ, ചാർളി ജോസഫ്, അദ്വൈദ് ബിജയ്.

Tags:    
News Summary - Pepe and Keerthy Suresh team up for 'Thottam'; Title teaser and poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.