കൊടുമ്പ് ഗ്രാമത്തിന്‍റെ കഥ പറയുന്ന 'പാട്ടായ കഥ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

കൊടുമ്പ് എന്ന ഗ്രാമത്തിൽ നടക്കുന്ന പാട്ടായ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. എ.ജി എസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു.പി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. അനുസിത്താര, സംവിധായകരായ പത്മകുമാർ, മാർത്താണ്ഡൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തത്.

അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള കുടുംബങ്ങളിൽ ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ചിന്തയും ഉണർത്തുന്ന ചിത്രമാണ് പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റി ബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.

കാമറ മിഥുൻ ബാലകൃഷ്ണനും, വിജേഷ് വാസുദേവും ചേർന്ന് നിർവഹിക്കുന്നു. ഗാന രചന എ.ജി എസ്, അരവിന്ദരാജ് പി.ആർ, വടിവേൽ ചിത്ത രംഗൻ എന്നിവർ നിർവഹിക്കുന്നു. സംഗീതം, ആലാപനം അരവിന്ദ് രാജ് പി ആർ. പാലക്കാട് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Tags:    
News Summary - pattaya kadha first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.