സിദ്ധാർഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒ.ടി.ടിയിൽ എത്തുന്നു. റിലീസ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ജനുവരി 31നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
മനോരമ മാക്സിലൂടെ മേയ് 16 ആണ് ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കുന്നത്. സന്ധ്യ, ജിജു ജനാർദ്ദനൻ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സന്ധ്യ സമ്പന്ന കുടുംബത്തിലും ജിജു ഇടത്തരം കുടുംബത്തിലുമാണ് ജനിച്ചത്. അവരുടെ ബന്ധത്തെ കുടുംബങ്ങൾ ശക്തമായി എതിർക്കുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. സാമൂഹിക സമ്മർദങ്ങളുടെയും കുടുംബബന്ധങ്ങളുടെ പ്രശ്‌നങ്ങളും ചിത്രം ചർച്ച ചെയ്യുന്നു.
ലുക്മാൻ അവറാൻ, സമൃദ്ധി താര, സജിൻ ചെറുകയിൽ, വിജയരാഘവൻ, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെ. എം. ഇൻഫോടെയ്ൻമെന്‍റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജോയ് ജിനിത്തും രാംനാഥും ചേർന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.