പി.ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ദി പുരസ്ക്കാരം നടൻ രാഘവന് . 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കുന്നതാണ്.
ഏപ്രിൽ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തിൽ വിവിധ കലാ- സാംസ്കാരിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ സിവി പ്രേംകുമാർ, ജനറൽ സെക്രട്ടറി എം ആർ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറർ വിനോദ്കുമാർ കെ, അജയ് തുണ്ടത്തിൽ, ബിജു ഗോൾഡൻവോയ്സ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.