'ഒരു നക്ഷത്രമുള്ള ആകാശ'ത്തിന് രാജ്യാന്തര പുരസ്കാരം

കൊച്ചി: വാഷിങ്ടണ്‍ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി. എസ്.എ.എഫ്.എഫ് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ  മികച്ച ചിത്രമായി 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്ന്‌ 60 ഓളം സിനിമകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരമാണ്‌ മലയാള ചിത്രത്തിന് ലഭിച്ചത്.

മലബാർ മൂവി മേക്കേഴ്സിന്റെ  ബാനറിൽ എം.വി.കെ പ്രദീപ് നിർമ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധാനം നിര്‍വഹിച്ചത്.

വടക്കേ മലബാറിലെ ഗ്രാമത്തിലെ സ്കൂളും അധ്യാപികയും  അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. അപർണ ഗോപിനാഥ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ്, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ്, പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക്  സക്കറിയ എന്നിവരാണ് അഭിനേതാക്കൾ.

കൈതപ്രത്തിന്റെ വരികൾക്ക്  രാഹുൽ രാജ് സംഗീതം നല്‍കിയിരിക്കുന്നു. 

ജയ്പ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.