നല്ല സമയം എന്ന ചിത്രം തിയറ്ററിൽ നിന്ന് പിൻവലിക്കുന്നതായി സംവിധായകൻ ഒമർ ലുലു. ബാക്കി കാര്യങ്ങൾ കോടതിവിധി അനുസരിച്ച് തീരുമാനിക്കുമെന്നും സംവിധായകൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഡിസംബർ 30 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തിരുന്നു. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസിന് കാരണം. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എൻഡിപിഎസ്(NDPS)നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. കൂടാതെ സിനിമയുടെ പ്രദർശനത്തിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വലിയ വിവാദമായിരുന്നു.
ഇർഷാദ് അലി നായകനായ ചിത്രത്തിൽ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾക്കൊപ്പം ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.