ത​െൻറ പേരിൽ പെൺകുട്ടികൾക്ക്​ സിനിമാ വാഗ്​ദാനം; വ്യാജ വാട്​സ്​ആപ്പ്​ പ്രൊഫൈലിനെതിരെ നിയമനടപടിക്ക്​ ഒമർ ലുലു

ത​െൻറ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്​ദാനം ചെയ്യുന്ന വ്യാജ വാട്സാപ്പ് നമ്പറിനെതിരെ സംവിധായകൻ ഒമർ ലുലു​. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ്​ അദ്ദേഹം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്​. അരുന്ദതി നായർ, സൗമ്യ മേനോൻ എന്നിവരടക്കം നിരവധി പെൺകുട്ടികളുടെ നമ്പറുകളിലേയ്ക്ക് വ്യാജ പ്രൊഫൈലിൽ നിന്നും മെസേജുകൾ പോയതായി ഒമർ പറയുന്നു. സംഭവത്തിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾക്കോ, കാസ്റ്റിങ്​ കോളുകൾക്കോ, താനോ ത​െൻറ പ്രൊഡക്ഷൻ ഹൗസോ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും ഒമർ വ്യക്തമാക്കി. വ്യാജ പ്രൊഫൈലിന​െൻറ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്​.

ഒമർ ലുലുവി​െൻറ പോസ്റ്റ്​

എ​െൻറ ഫോട്ടോ ഡിപി ഇട്ടുകൊണ്ട്‌ ഒരു യുഎസ് നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. @arundhathii_nairr @soumyamenonofficial തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്‌. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാൻ നിയമനടപടിയെടുക്കുകയാണ്‌. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ്‌ കോളുകൾക്കോ ഞാനോ ഒമർ ലുലു എൻറർടൈൻമെൻറ്​സോ ഉത്തരവാദിയായിരിക്കുന്നതല്ല',


Tags:    
News Summary - omar lulu insta post against fake whatsapp profile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.