ടീസറോ ട്രെയിലറോ ഇല്ല: രജനീകാന്തിന്റെ 'കൂലി'യിൽ ലോകേഷ് കരുതി വെക്കുന്നതെന്ത്?

കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് കൂലി. രജനീകാന്ത് പ്രധാന വേഷത്തിലെത്തുന്ന കൂലി ആഗസ്റ്റ് 14 ന് തിയറ്ററുകളിൽ എത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിക്ക് റിലീസിന് മുമ്പ് ടീസറോ ട്രെയിലറോ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. പുതിയ മാർക്കറ്റിങ് തന്ത്രമാണോ എന്ന് ആരാധകർ.

എന്നാൽ ഇതിനെപ്പറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'മോണിക്ക' നാളെ വൈകുന്നേരം പുറത്തിറങ്ങും. സൗബിൻ ഷാഹിർ, പൂജ ഹെഗ്‌ഡെ, നാഗാർജുന എന്നിവരടങ്ങുന്ന ഒരു ഡാൻസ് നമ്പറായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ പ്രൊമോ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാനും എത്തുന്നുണ്ട്. ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

Tags:    
News Summary - No teaser or trailer release for Rajinikanth’s Coolie?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.