നിവിൻ പോളി ഞെട്ടിച്ചു!രണ്ട് മാസം കൊണ്ട് ഗംഭീര മാറ്റം...

രീരഭാരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന നടനാണ് നിവിൻ പോളി. ഇപ്പോഴിതാ നടന്റെ മേക്കോവർ ചിത്രം സോഷ്യൽ മിഡിയയിൽ വലിയ ചർച്ചയാവുകയാണ്. അജു വർഗീസാണ് ഫേസ്ബുക്ക് പേജിലൂടെ നിവിൻ പോളിയുടെ പുതിയ ചിത്ര പങ്കുവെച്ചിരിക്കുന്നത്. നടന്റെ ട്രാൻസ്ഫർമേഷൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

ഏകദേശം രണ്ട് മാസം കൊണ്ടാണ് നിവിൻ ശരീരഭാരം കുറച്ചതെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ കുറച്ചുനാളുകളായ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് തിരികെ എത്തിയത്. ഫനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ ഈ രൂപമാറ്റമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്.

റോഷൻ ആൻഡ്രൂസ് ചിത്രമായ സാറ്റർ ഡേ നൈറ്റാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ നിവിൻ പോളിചിത്രം. എന്നാൽ പ്രതീക്ഷിച്ചത് പോലെ മികച്ച വിജയം നേടാൻ കഴിഞ്ഞില്ല. തമിഴ് ചിത്രം 'യേഴു കടൽ യേഴു മലൈ'  ആണ് ഇനി റിലീസിനെത്തുന്ന നിവിൻ പോളിയുടെ ചിത്രം. വിജയ് - ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67ലും നിവിൻ അഭിനയിക്കുന്നതായി റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.

Full View


Tags:    
News Summary - Nivin Pauly's New Look Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.