നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; 'രാമചന്ദ്ര ബോസ് ആൻഡ് കോ'

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'രാമചന്ദ്രബോസ് & കോ' ഓണം റിലീസായി തിയറ്ററുകളിൽ എത്തുന്നു. പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് അണിയറ പ്രവർത്തകരാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

Tags:    
News Summary - nivin pauly Movie Ramachandra Bossand And Co Releasing Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.