Posted On
date_range Updated On
date_range 'അവന്മാർക്കിട്ട് ഞാൻ പണിയും'; മാർട്ടിൻ പ്രക്കാട്ടിന്‍റെ 'നായാട്ട്' ട്രെയിലർ പുറത്ത്
സൂപ്പർഹിറ്റ് ചിത്രം ചാർലിക്ക് ശേഷം ഹിറ്റ്മേക്കർ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രത്തിന്‍റെ 2.57 മിനിറ്റോളമുള്ള ആകാംക്ഷയുണർത്തുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒരു പൊലീസ് കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നായാട്ട്. ജോസഫിന് ശേഷം ഷാഹി കബീറാണ് നായാട്ടിെൻറ രചന നിർവഹിക്കുന്നത്.
സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.