വാടക ഗർഭധാരണം: ആശുപത്രി തിരിച്ചറിഞ്ഞു; ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്നേഷിനേയും ചോദ്യം ചെയ്യുമെന്ന്

ഒക്ടോബർ 9 നാണ് വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ച വിവരം നയൻതാരയും വിഘ്നേഷ് ശിവനും വെളിപ്പെടുത്തിയത്. കുഞ്ഞുങ്ങൾക്കൊപ്പമുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം വേണമെന്നും ചിത്രത്തിനോടൊപ്പം കുറിച്ചു.

കുഞ്ഞുങ്ങൾ ജനിച്ചതിന് തൊട്ട് പിന്നാലെ വിവാദങ്ങളും തലപൊക്കുകയായിരുന്നു. വാടക ഗർഭധാരണം നിയമ ലംഘനമാണോ എന്ന തരത്തിലുള്ള ആരോപണമായിരുന്നു  ഉയർന്നത്. ഇതിനെ തുടർന്ന് താരങ്ങൾക്കെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ വാടക ഗർഭധാരണം നടത്തിയ ആശുപത്രി കണ്ടെത്തിയിയിരിക്കുകയാണ്. തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.

വളരെ പെട്ടെന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിടുമെന്നും നിയമ ലംഘനം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതിനായി ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ജെ.ഡി, രണ്ട് പീഡിയാട്രിക് ഡോക്ടർ, ഒരു സ്റ്റാഫ് അംഗം എന്നിവരുടെ പാനലാണ് അന്വേഷണം നടത്തിയത്. ഒരാഴ്ചക്കുള്ളിൽ തന്നെ ഇവർ വിശദ റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ ആവശ്യമെങ്കിൽ നയൻതാരയേയും വിഘ്നേഷ് ശിവനേയും ചോദ്യം ചെയ്യും.

ഈ കഴിഞ്ഞ ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മഹാബലിപുരത്ത സ്വകാര്യ റിസോർട്ടിൽവെച്ചായിരുന്നു ചടങ്ങുകൾ. വിവാഹം കഴിഞ്ഞ് നാല് മാസത്തിനകമാണ് വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നത്.

Tags:    
News Summary - Nayanthara-Vignesh Shivan surrogacy row: Tamil nadu goverment identifies hospital involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.