Posted On
date_range Updated On
date_range നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടി, 'നന്‍പകല്‍ നേരത്ത് മയക്കം'; ചിത്രം വൈറലാവുന്നു
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ചിത്രം ജനുവരി 19നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രമാണ്. സെറ്റില്‍ നിലത്ത് കിടന്നുറങ്ങുന്ന മെഗാസ്റ്റാറിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തായ ജോര്‍ജാണ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ഒരു രംഗമുണ്ട്. ഇതെ ക്ഷേത്രത്തിന് പുറത്ത് വിശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.