ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മികച്ച ചിത്രങ്ങൾക്കൊപ്പം മലയാളചിത്രം വള്ളിച്ചെരുപ്പിനും ഒഫിഷ്യൽ സെലക്ഷൻ. ലോക നിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നതുവഴി ചെറുപ്പക്കാരിൽ പുത്തൻ ചലച്ചിത്രാവബോധം വളർത്തിയെടുക്കാനും അതുവഴി അവരെ സ്വതന്ത്രമായി സിനിമ ചെയ്യാൻ പ്രാപ്തരാക്കുകയുമാണ് മേളയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം.
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് 9-ാമത് മേള അരങ്ങേറുന്നത്. സംസ്ഥാന ഭാഷ, സാംസ്കാരിക വകുപ്പിന്റെയും ഒപ്പം ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്ത് പേരെടുത്ത ബിജോയ് കണ്ണൂർ ആണ് വള്ളിച്ചെരുപ്പിൽ 70 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിജോയ് നായകനാകുന്ന ആദ്യ മലയാള ചിത്രമാണിത്. ഒരു മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ ആഴവും പരപ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊച്ചു മകനാകുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. ചിന്നുശ്രീ വൻസലൻ ആണ് നായിക. കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ - ശ്രീമുരുകാ മൂവി മേക്കേഴ്സ് , രചന, സംവിധാനം - ശ്രീഭാരതി , നിർമ്മാണം - സുരേഷ് സി എൻ , ഛായാഗ്രഹണം - റിജു ആർ അമ്പാടി, എഡിറ്റിംഗ് -ശ്യാം സാംബശിവൻ, സംഗീതം - ജോജോ കെൻ, പി ആർ ഒ-അജയ് തുണ്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.