കുട്ടികളുടെ സിനിമയായ ‘ലിറ്റിൽ ഹാർട്ട്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനും നടനുമായ രാജസേനൻ, നടൻ ജോബി, കല്ലിയൂർ ശശി എന്നിവർ ചേർന്ന് ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്കു നൽകി പ്രകാശനം നിർവ്വഹിക്കുന്നു

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും സർട്ടിഫിക്കറ്റ് വിതരണവും

തിരക്കഥ മുതൽ റിലീസ് വരെ 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി റെക്കോർഡ് നേടിയ ‘എന്ന് സാക്ഷാൽ ദൈവം’ എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം) വേൾഡ് റെക്കോർഡ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ, കൃഷി മന്ത്രി പി. പ്രസാദ്, ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ, ചലച്ചിത്ര നിർമ്മാതാവ് കല്ലിയൂർ ശശി എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.

ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ നിർമ്മിച്ച് എസ്.എസ് ജിഷ്ണുദേവാണ് സംവിധാനം ചെയ്തത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. എസ്.എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ ‘ലിറ്റിൽ ഹാർട്ട്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചലച്ചിത്ര നടൻ ജോബിയും കല്ലിയൂർ ശശിയും ചേർന്ന് ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്കു നൽകി നിർവ്വഹിച്ചു

കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ദീപു ആർ.എസ് ചടയമംഗലം, പി.ആർ.ഒ അജയ് തുണ്ടത്തിൽ, ചാല കുമാർ, ടി. സുനിൽ പുന്നക്കാട്, സന്തോഷ് ശിവദാസ് എന്നിവർ സംസാരിച്ചു. സുദർശനൻ റസ്സൽപുരം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - movie little hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.