സാമന്ത മുന്നിൽ, രശ്മികയും നയൻതാരയും പട്ടികയിൽ; ജനപ്രിയ നടിമാരിലും ദക്ഷിണേന്ത്യൻ ആധിപത്യം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ നടിമാരുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് മീഡിയ കൺസൾട്ടിങ് കമ്പനിയായ ഒർമാക്സ് മീഡിയ. ഒക്ടോബർ മാസത്തിലെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ താരങ്ങളാണ് ആധിപത്യം പുലർത്തിയത്. ആദ്യ പത്തിൽ എട്ടും ദക്ഷിണേന്ത്യൻ താരങ്ങളാണ്. ആലിയ ഭട്ടും ദീപിക പദുകോണും മാത്രമാണ് ആദ്യ പത്തിൽ ഇടം പിടിച്ച ബോളിവുഡ് താരങ്ങൾ.

ജനപ്രിയ വനിത താരങ്ങളിൽ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യയുടെ പ്രിയതാരം സാമന്തയാണ്. വിവിധ ഭാഷകളിലായി വലിയ ആരാധകവൃന്ദവും നിരന്തരമായ സോഷ്യൽ മീഡിയ സാന്നിധ്യവുമാണ് സാമന്തയെ ജനപ്രിയ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്. സിനിമ അഭിനയത്തോടൊപ്പം തന്നെ ചലചിത്ര നിർമാണത്തിലേക്കും താരം കടന്നിട്ടുണ്ട്.

ജനപ്രിയ നടിമാർ

സാമന്ത

ആലിയ ഭട്ട്

കാജൾ അഗർവാൾ

രശ്മിക മന്ദാന

തൃഷ കൃഷ്ണൻ

ദീപിക പദുകോൺ

സായി പല്ലവി

നയൻതാര

ശ്രീലീല

തമന്ന ഭാട്ടിയ

ജനപ്രിയ നടന്മാരുടെ പട്ടികയും ഓർമാക്സ് പുറത്തുവിട്ടിരുന്നു. പുരുഷതാരങ്ങളിലും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ് ആദ്യ സ്ഥാനത്ത്. ആദ്യ മൂന്ന് സ്ഥാനത്ത് ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ പ്രഭാസ്, വിജയ്, അല്ലു അർജുൻ എന്നിവരാണ്. പതിറ്റാണ്ടുകളായി സമാനതകളില്ലാത്ത ആധിപത്യം നിലനിർത്തിയിരുന്ന ഷാരൂഖ് ഖാൻ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഷാരൂഖ് ഖാന് പുറമേ സൽമാൻ ഖാൻ മാത്രമാണ് ആദ്യ പത്തിൽ എത്തിയ ബോളിവുഡ് നടൻ. ഇത് പ്രേക്ഷകരുടെ മുൻഗണനകളിലെ മാറ്റത്തെ വ്യക്തമാക്കുന്നു. സൽമാൻ ഖാൻ പത്താം സ്ഥാനത്താണ്. 

ജനപ്രിയ നടന്മാർ (ഒക്ടോബർ 2025)

പ്രഭാസ്

വിജയ്

അല്ലു  അർജുൻ

ഷാരൂഖ് ഖാൻ

അജിത് കുമാർ

ജൂനിയർ എൻ.ടി.ആർ

മഹേഷ് ബാബു

രാം ചരൺ

പവൻ കല്യാൺ

സൽമാൻ ഖാൻ   

Tags:    
News Summary - Most popular actresses in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.