Posted On
date_range Updated On
date_range 2023ലെ ജനപ്രിയ നടൻ ഷാറൂഖ് തന്നെ; 10ൽ ആറും തെന്നിന്ത്യൻ താരങ്ങൾ
മുംബൈ: ബോളിവുഡിന്റെ ദീർഘകാല ആധിപത്യത്തെ പോലും മറികടന്ന് തെന്നിന്ത്യൻ സിനിമ കേന്ദ്രസ്ഥാനത്ത് എത്തുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ കാണാനാവുന്നത്. ഒർമാക്‌സ് മീഡിയ പുറത്തിറക്കിയ 2023ലെ 10 ജനപ്രിയ നടൻമാരുടെ പട്ടികയിൽ തെന്നിന്ത്യൻ താരങ്ങളാണ് ആധിപത്യം പുലർത്തുന്നത്.
`പത്താൻ, ജവാൻ, ഡങ്കി എന്നീ തുടർച്ചയായ മൂന്ന് ഹിറ്റുകൾ സമ്മാനിച്ച ഷാറൂഖ് ഖാനാണ് 2023 ലെ മികച്ച നടൻ. ഈ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 2600 കോടി രൂപയാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ വിജയ്, പ്രഭാസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാലാം സ്ഥാനം രൺബീർ കപൂറിനും അഞ്ചാം സ്ഥാനം സൽമാൻ ഖാനുമാണ്.
2023ലെ ജനപ്രിയരായ 10 പുരുഷ താരങ്ങൾ
ഷാറൂഖ് ഖാൻ
ദളപതി വിജയ്
പ്രഭാസ്
രൺബീർ കപൂർ
സൽമാൻ ഖാൻ
അജിത് കുമാർ
അല്ലു അർജുൻ
അക്ഷയ് കുമാർ
ജൂനിയർ എൻ.ടി.ആർ
മഹേഷ് ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.