ഇംഗ്ലീഷ് സിനിമയിൽ ചുവട് വെക്കാൻ ഒരുങ്ങി നടി മോളി കണ്ണമാലി. ടുമാറോ എന്ന ചിത്രത്തിലൂടെയണ് സിനിമ പ്രവേശനം. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യുവാണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.
അന്തോളജി സിനിമാ വിഭാഗത്തിൽപ്പെടുന്ന ടുമാറോയിൽ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിവിധ രാജ്യങ്ങളിലെ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ഏഴ് കഥകള്‍ പറയുന്ന സിനിമയിൽ ഒരെണ്ണം ഇന്ത്യയിൽ വെച്ചാണ് ചിത്രീകരിക്കുക. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.
ടാസോ, റ്റിസ്സി, എലൈസ്, ഹെലന്‍, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെ, ദീപ, ജോയ് കെ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മേക്കപ്പ്-എലിസബത്ത്, വസ്ത്രാലങ്കാരം-മേരി ബലോലോംഗ്, സംഗീതം-അനീറ്റ, കല സംവിധാനം-മൈക്കിള്‍ മാത്സണ്‍, എഡിറ്റിംഗ്-ലിന്‍സണ്‍ റാഫേല്‍, സൗണ്ട് ഡിസൈനര്‍-നീല്‍ റേഡ് ഔട്ട്, നിര്‍മാണ നിയന്ത്രണം-ടി ലാസര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.