പ്രമുഖ പ്രൊഡക്ഷൻ ഹൗസായ തിയറ്റർ ഓഫ് ഡ്രീംസും അനന്ദു എന്‍റർടെയ്ൻമെന്‍റും ചേർന്നൊരുക്കുന്ന സൂര്യ- നസ്രിയ ചിത്രത്തിന്‍റെ പൂജ കൊച്ചിയിൽ വച്ച് നടന്നു. രോമാഞ്ചം, ആവേശം എന്നീ സിനിമകളിൽ പ്രവർത്തിച്ച ഷിഫിന ബബിനാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും കൈകാര്യം ചെയ്യുന്നത്.
ഡോ.അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സൂര്യ, നസ്രിയ, ബി,ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജിത്തു മാധവ്, എന്നിവർ പൂജയുടെ ഭാഗമായി. ക്യാമറയുടെ സ്വിച്ച് ഓൺ കർമം ഷൈജു ഖാലിദ് നിർവഹിച്ചു. സൂര്യ സിനിമയുടെ ഫസ്റ്റ് ക്ലാപ്പടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.