Posted On
date_range Updated On
date_range അയ്യപ്പ ദർശനത്തിനായി മോഹൻലാൽ ശബരിമലയിൽ
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി നടന്‍ മോഹന്‍ലാല്‍ പമ്പയിലെത്തി. ചൊവ്വാഴ്ച സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ നടൻ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.
ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് മലകയറിയത്. മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾക്ക് മുമ്പാണ് നടന്‍റെ ശബരിമല സന്ദർശനം. മോഹന്‍ലാല്‍ പമ്പയിലെത്തിയ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും.
ഈമാസം 27നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.