Posted On
date_range Updated On
date_range 'ദൃശ്യം 2'ന് ശേഷം മോഹൻലാലിനെ വെച്ച് മാസ് എൻറർടെയ്നർ ഒരുക്കാൻ ബി. ഉണ്ണികൃഷ്ണൻ
സൂപ്പർ താരം മോഹൻലാലും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ദൃശ്യം 2വിന് ശേഷം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിന് ഉദയ്കൃഷ്ണയാകും തിരക്കഥയൊരുക്കുക.
മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾ മോഹൻ ലാൽ- ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്നവയാണ്. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുക്കുന്ന ചിത്രത്തിന് 30 കോടി ബജറ്റാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിെല കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ മാസ് എൻറർടെയ്നർ ചിത്രം ഒരുക്കാനാണ് സംവിധായകൻ പദ്ധതിയിടുന്നത്.
പാലക്കാടും ഹൈദരാബാദിലുമായായിരിക്കും ചിത്രീകരണം. രാഹുൽ രാജാണ് സംഗീതം. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കും. ദിലീപ് നായകനായെത്തിയ 'കോടതി സമക്ഷം ബാലൻ വക്കീൽ'ആയിരുന്നു ബി. ഉണ്ണികൃഷ്ണൻ അവസാനം സംവിധാനം നിർവഹിച്ച ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.