കിടിലൻ ലുക്കിൽ ലാലേട്ടനും പൃഥ്വിയും; 'ബ്രോ ഡാഡി' ഫസ്റ്റ്​ലുക്കെത്തി

ലൂസിഫർ എന്ന മെഗാഹിറ്റ്​ ചിത്രത്തിന്​ ശേഷം പൃഥ്വിരാജ് - മോഹൻലാൽ ടീം വീണ്ടുമൊന്നിക്കുന്ന 'ബ്രോ ഡാഡി' എന്ന ചിത്രത്തി​െൻറ ഫസ്​റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലും പൃഥ്വിരാജും ഒരുമിച്ച്​ നിൽക്കുന്ന പോസ്റ്ററാണ്​​ പുറത്തുവന്നിരിക്കുന്നത്​. ചിത്രത്തില്‍ മോഹന്‍ലാലാണ്​ നായകൻ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം പൃഥ്വിരാജ്​ തന്നെയാണ്​ സംവിധാനം ചെയ്യുന്നത്​​. ഒടടി റിലീസായ ചിത്രം ഹോട്​സ്റ്റാറിലൂടെയാണ്​ പ്രേക്ഷകരിലേക്ക്​ എത്തുന്നത്​.

ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിൻ ഷാഹിർ, കനിഹ, മുരളി ​ഗോപി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ഒരു ഫീല്‍ ഗൂഡ് കോമഡി ഡ്രാമയായിരിക്കും ചിത്രമെന്നാണ്​ സൂചന. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജന്‍. ദീപക് ദേവാണ് സംഗീതം. ആര്‍ട്ട് ഗോകുല്‍ദാസ്. 



Tags:    
News Summary - Mohanlal Prithviraj Sukumaran starrer Bro Daddy first look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.