20 സെക്കൻഡിൽ ഇമി​ഗ്രേഷൻ പൂർത്തിയാക്കി മോഹൻലാൽ; വിഡിയോ പങ്കുവെച്ച് സിയാൽ

20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന മോഹൻലാലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കൊച്ചി വിമാനത്താവളത്തിലാണ് മോഹൻലാൽ 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. കൊച്ചിവിമാനത്താവളത്തിന്റെ ഉടമസ്ഥരായ സിയാൽ തന്നെയാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ മോഹൻലാലിന്റെ അതിവേഗ ഇമിഗ്രേഷൻ നടപടികളുടെ വിഡിയോ പുറത്തുവിട്ടത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം വഴിയാണ് മോഹൻലാൻ അതിവേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. പാസ്​പോർട്ട് സ്റ്റാമ്പിങ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഒഴിവാക്കി അതിവേഗം യാത്രക്കാർക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുകയാണ് ആഭ്യന്തരമന്ത്രാലയം പുതിയ സംവിധാനത്തിലൂടെ ചെയ്യുന്നത്.

ഇതിനായി ആദ്യം ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ അപേക്ഷിക്കയാണ് വേണ്ടത്. (ftittp.mha.gov.in/fti/) എന്ന പോർട്ടലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്​പോർട്ടും മറ്റ് രേഖകളും അപ്ലോഡ് ചെയ്ത് അതിവേഗ ഇമിഗ്രേഷനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകിയതിന് ശേഷം ഒറ്റത്തവണ ബയോമെ​ട്രിക് വിവരങ്ങളും നൽകണം. ഇതിനായി കൊച്ചി വിമാനത്താവളം ഉൾപ്പടെയുള്ള എയർപോർട്ടുകളിലും മന്ത്രാലയത്തിന് കീഴിലുള എഫ്.ആർ.ആർ.ഒ സെന്ററുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. വിദേശപൗരൻമാർക്കും ഈ സംവിധാനം ഉപയോഗിക്കാം

വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയവർ വിമാനത്താവളത്തിലെത്തിയാൽ ഇ-ഗേറ്റിൽ ആദ്യം പാസ്​പോർട്ട് സ്കാൻ ചെയ്യണം. ഇതിന് ശേഷം രണ്ടാം ഗേറ്റിലെ കാമറക്ക് അഭിമുഖമായ മുഖം പിടിക്കണം. മുഖം തിരിച്ചറിഞ്ഞ് വിവരങ്ങൾ കൈമാറുന്ന മുറക്ക് ഗേറ്റുകൾ തുറക്കപ്പെടും. അങ്ങനെ അനായാസം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.


Tags:    
News Summary - Mohanlal completes immigration in 20 seconds; CIAL shares video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.