ഷാജി പാപ്പനും കൂട്ടരും വീണ്ടും വരുന്നു, ഇത്തവണ വൻ ബജറ്റിൽ വ്യത്യസ്തതയോടെ -മിഥുൻ മാനുവൽ

യസൂര്യയയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് സിനിമ പരമ്പരയിലെ മൂന്നാം ചിത്രം പുറത്ത് വരുന്നു. ഒരുപാട് ആരാധകരുള്ള ചലച്ചിത്ര പരമ്പരയാണ് ആട്. ആദ്യ ഭാഗം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഡിജിറ്റൽ റിലീസിന് ശേഷം ആളുകൾ ഏറ്റെടുത്ത് ഏറെ ജനപ്രീതി ലഭിച്ചു. രണ്ടാം ഭാഗം തിയറ്ററിൽ തന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു. മൂന്നാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചതിനനുസരിച്ച് ചിത്രത്തിന്‍റെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

ഒരുപാട് വലിയ സിനിമയായിട്ടാണ് ആടിന്‍റെ മൂന്നാം ഭാഗം വരുന്നതെന്നും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ഴോണർ ഷിഫ്റ്റ് സിനിമയിൽ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. 'നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ നൽകുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്‌. സാ​ങ്കേതികത ഒരു പരിധി വരെ ഇന്ന് നമുക്ക് താങ്ങാവുന്നതാണ്. സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളെയും പരീക്ഷണങ്ങളെയും മുൻനിർത്തി നിങ്ങൾ പ്രതീക്ഷിക്കാത്തതും എന്നാൽ ഏറെ ഇഷ്ടമാകുന്നതുമായ നിർണായക ഗതിമാറ്റം ആട് 3 യിൽ ഉണ്ടാകും' -മിഥുൻ മാനുൽ തോമസ് പറഞ്ഞു.

ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറിപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, വിജയ് ബാബു, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ബിജുക്കുട്ടൻ, സുധി കോപ്പ എന്നിവരെല്ലാം പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Tags:    
News Summary - Midhun Manuel Thomas Say AAdu 3 will be different genre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.