'ദസ്​തഗീറും കുടുംബവും പിന്നെ പൂച്ചയും'; മ്യാവൂ ട്രെയിലർ കാണാം

ലാൽ ജോസ്​ സംവിധാനം ചെയ്​ത്​ സൗബിൻ ഷാഹിറും മംമ്​ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'മ്യാവു' എന്ന ചിത്രത്തിന്‍റെ രസകരമായ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നീ താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ്​ ട്രെയ്‌ലർ റിലീസ്​ ചെയ്​തത്​.

ക്രിസ്മസ് റിലീസായാണ് ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. സൗബിനും മംമ്ത മോഹന്‍ദാസിനും പുറമേ സലിംകുമാര്‍, ഹരിശ്രീ യൂസഫ് മൂന്ന്​ കുട്ടികൾ പിന്നെ ഒരു പൂച്ച തുടങ്ങിയവരാണ്​ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് 'മ്യാവു'.

ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ളയ്​സ്​, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഇക്​ബാൽ കുറ്റിപ്പുറവും ലാൽ ജോസും ഒന്നിക്കുന്ന ചിത്രമാണ്​ മ്യാവു. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് മ്യാവു നിർമിച്ചിരിക്കുന്നത്​. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. 

Full View

Tags:    
News Summary - Meow Malayalam movie Official Trailer out Lal Jose Soubin Shahir Mamta Mohandas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.