Posted On
date_range Updated On
date_range മാസ്റ്റർ തിയറ്ററിൽ തന്നെ കാണാം: ഒ.ടി.ടി റിലീസില്ലെന്ന് അണിയറപ്രവർത്തകർ
ഇളയദളപതി വിജയും മക്കൾസെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടി റിലീസിനില്ലെന്ന് അണിയറപ്രവർത്തകർ. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് നിർമാതാക്കൾ രംഗത്തെത്തിയത്. ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രമുഖ ഒ.ടി.ടി സേവനദാദാവ് റിലീസിന് തയാറെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ആഗ്രഹം. ഇതിനായി തിയറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു- നിർമാതാക്കൾ പ്രതികരിച്ചു.
നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസർ ട്രെൻഡിങ് ആയിരുന്നു. ഇതിനോടകം തന്നെ നാല് കോടി (40 മില്യൺ)യിലധികം പേരാണ് ടീസർ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.