നന്ദി! പ്രതികരണങ്ങൾ ആവേശകരം -മോഹൻലാൽ; ഹൃദയത്തിലേറ്റിയ പ്രേക്ഷകർക്ക് നന്ദിയും സ്നേഹവും -പ്രിയദർശൻ
കൊച്ചി: മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം വിജയമാക്കിയ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും. സുഹൃത്തുക്കളിൽ നിന്നും ലോകമെമ്പാടുമുള്ള കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണം ആവേശകരമാെണന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിൽ നന്ദിയും സ്നേഹവുമുണ്ടെന്ന് പ്രിയദർശനും ഫേസ്ബുക്കിലൂടെ അറിയിച്ചു. 'പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ്' -സംവിധായകൻ വ്യക്തമാക്കി.
മോഹൻലാലിെന്റ കുറിപ്പ്
Feeling elated with the positive response to Marakkar by friends and family worldwide. I thank the entire team of Marakkar as this film would not have come into being if not for the support of each and everyone.
#MarakkarArabikadalinteSimham
#MarakkarLionoftheArabianSea
പ്രിയദർശന്‍റെ ഫേസ്ബുക് പോസ്റ്റ്:
ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.