വിവാഹാഭ്യർഥന നിരസിച്ചതിന്​ നടിയെ കത്തി കൊണ്ട്​ കുത്തി; അക്രമിയെ കണ്ടെത്തി പൊലീസ്​

മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിൻെറ പ്രതികാരത്തിൽ നടിക്ക്​ നേരെ ആക്രമണം. ടെലിവിഷൻ താരം മാൽവി മൽഹോത്രക്ക് ​നേരെയാണ്​ ആക്രമണമുണ്ടായത്​. നടിയെ അക്രമി കത്തികൊണ്ട്​ കുത്തുകയായിരുന്നു. ആക്രമണത്തിന്​ ശേഷം കാറിൽ കയറി രക്ഷപ്പെട്ട യോഗേഷ്​ മഹിപാൽ സിങ് എന്നയാളെ ഏറെ വൈകാതെ​ മുംബൈ പൊലീസ്​ കണ്ടെത്തി​​.

ആക്രമണം നടന്ന്​ തൊട്ടടുത്ത ദിവസം തന്നെ മുംബൈയിൽ നിന്ന്​ 50 കിലോമീറ്റർ അകലെ പൽഗാർ ജില്ലയിലെ വാസൈയിലുള്ള ആശുപത്രിയിലാണ് പൊലീസ്​​ അക്രമിയെ കണ്ടെത്തിയത്​​. ഇയാൾ ചികിത്സയിലായതിനാൽ അറസ്​റ്റ്​ രേഖ​പ്പെടു​ത്തിയിട്ടില്ല.

തിങ്കളാഴ്​ച രാത്രിയിലാണ്​ മാൽവിക്കെതിരെ ആക്രമണുണ്ടായത്​. അടിവയറിലും ഇരു കൈകളിലും അക്രമി കത്തി ഉപയോഗിച്ച്​ കുത്തുകയായിരുന്നുവെന്ന്​ നടി പറഞ്ഞു. തുടർന്ന്​ ഇയാൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തന്നെ ആക്രമിച്ചയാളെ കഴിഞ്ഞ ഒരു വർഷമായി അറിയാമെന്നും​ നടി പൊലീസിനോട്​ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ നടി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന്​ പൊലീസ്​ അറിയിച്ചു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത്​ മഹിപാൽ സിങ്ങിനെതിരെ കേസെടുത്തിട്ട​ുണ്ട്​.

Tags:    
News Summary - Man Who Fled After Stabbing Actor In Mumbai Traced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.