പെരുന്നാൾ റിലീസായി മാലിക്​; ബ്രഹ്മാണ്ഡ ചിത്രത്തിൽ സുലൈമാന്‍ മാലികായി ഫഹദ്​

ഫഹദ്​ഫാസിൽ നായകനാവുന്ന മാലിക്​ മെയ്​ 13ന്​ റിലീസ്​ ചെയ്യും. സിനിമയുടെ അണിയറക്കാരാണ്​ റിലീസിങ്​ തീയതി പ്രഖ്യാപിച്ചത്​. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ളസിനിമയിൽ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാ​ന്‍റെ ജീവിതമാണ് മാലിക്. ആ​േന്‍റാ ജോസഫ് ഫിലിം കമ്പനിയാണ്​ സിനിമ നിർമിക്കുന്നത്​. മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച മാലിക് ഫഹദിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം കൂടിയാണ്​.


മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാലിക്കിനായി ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ശരീരഭാരം കുറച്ചത്​ നേരത്തേ വാർത്തയായിരുന്നു. 20 കിലോയോളം ഭാരമാണ്​ ഫഹദ്​ ഇങ്ങിനെ കുറച്ചത്​. പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ബ്രഹമാണ്ഡ ചിത്രം 'മരക്കാർ, അറബിക്കടലിന്‍റെ സിംഹവും' മെയ്​ 13നാണ്​ റിലീസ്​ ചെയ്യുന്നത്​.​

Full View

2020ൽ റിലീസ്​ ചെയ്യാനിരുന്ന ചി​ത്രം കോവിഡിനെത്തുടർന്ന്​ തീയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായിരുന്നു. 100കോടി രൂപയുടെ ബഡ്​ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ഖ്യാതിയോടെയാണ്​ തീയേറ്ററുകളിൽ എത്തുന്നത്​. വാഗമൺ, ഹൈദരാബാദ്​, രാമേശ്വരം അടക്കമുള്ള ഇടങ്ങളിലായിരുന്നു. ചിത്രീകരണം. ആശിർവാദ്​ സിനിമാസ്​, മൂൺലൈറ്റ്​ എന്‍റർടൈമെന്‍റ്​, കോൺഫിഡന്‍റ്​ ഗ്രൂപ്പ്​ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. സുനിൽ ഷെട്ടി, പ്രഭു, മഞ്​ജു വാര്യർ, പ്രണവ്​ മോഹൻലാൽ, കീർത്തി സുരേഷ്​, സിദ്ദീഖ്​, ഫാസിൽ അടക്കമുള്ള വൻതാരനിര ചിത്രത്തിലുണ്ട്​. ചിത്രത്തിന്‍റെ ​​ട്രെയ്​ലറും ലിറിക്കൽ മ്യൂസിക്​ വിഡിയോയും നേരത്തേപുറത്തുവന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.