'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥയൊരുക്കുന്ന 'പത്രോസിന്‍റെ പടപ്പുകൾ'ക്ക് തുടക്കം

കൊച്ചി: മരിക്കാർ എന്‍റർടൈമൻസിന്‍റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന "പത്രോസിന്റെ പടപ്പുകൾ" എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപന പോസ്റ്റർ സൈബറിടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേർന്നായിരുന്നു ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്തത്.

വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഡിനോയ് പൗലോസ്, നസ്​ലിൻ, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ , ജോണി ആന്‍റണി, ജെയിംസ് ഏലിയ, ഷമ്മി തിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫിന്‍റെ ആദ്യ സംവിധാന സംരംഭമാണ്.

ജയേഷ് മോഹൻ ക്യാമറയും ജേക്സ് ബിജോയ്‌ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്. കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, എഡിറ്റ്‌ -സംഗീത് പ്രതാപ്, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - കണ്ണൻ എസ് ഉള്ളൂർ, സ്റ്റിൽ - സിബി ചീരൻ , പി.ആർ.ഒ - എ.സ് ദിനേശ് , ആതിര ദിൽജിത്ത് . സൗണ്ട് മിക്​സ്​ - വിഷ്​ണു സുജാതൻ, പരസ്യ കല യെല്ലോ ടൂത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.