പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുമെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ബ്രഹ്മാസത്രയുടെ പ്രൈവറ്റ് സ്ക്രീനിങ്ങിൽ ആലിയയുടെ പിതാവ് മഹേഷ് ഭട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിലീസ് ദിനത്തിൽ ആരാധകർക്കൊപ്പമായിരിക്കും മഹേഷ് ഭട്ട് ചിത്രം കാണുക. ഇതിനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അറിയാൻ വേണ്ടിയാണ് തിയറ്ററിൽ പോയി ചിത്രം കാണാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.
ബ്രഹ്മാസ്ത്രക്കെതിരെ ബഹിഷ്കരണാഹ്വാനം ശക്തമാകുമ്പോഴാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 11 വർഷങ്ങൾക്ക് മുൻപ് ഇഷ്ടഭക്ഷണമായ ബീഫിനെ കുറിച്ച് നടൻ കമന്റാണ് ബഹിഷ്കരണാഹ്വാനത്തിന്റെ കാരണം. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. വിവാദങ്ങളെന്നും ചിത്രത്തെ ബാധിക്കില്ലെന്നാണ് നൽകുന്ന സൂചന.
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മൗനി റോയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് നടി എത്തുന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ടോളിവുഡ് താരം നാഗാർജുനയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.