ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്ന് മഹേഷ് ബാബു; വിവാദമായതോടെ പ്രതികരണവുമായി രംഗത്ത്

ബോളിവുഡ് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ താങ്ങാനാകില്ലെന്ന് പറഞ്ഞ് വിവാദത്തിലായ തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്നും അതുകൊണ്ട്, അതിനുവേണ്ടി സമയം ചെലവഴിക്കാനില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറയുന്ന' മേജര്‍' എന്ന സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹേഷ് ബാബുവിന്‍റെ അഭിപ്രായ പ്രകടനം.

ഹിന്ദിയില്‍ നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെന്നും എന്നാൽ, തന്‍റെ പ്രതിഫലം അവര്‍ക്ക് നല്‍കാനാവുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ താങ്ങാനാവാത്ത ഒരു ഇന്‍ഡസ്ട്രിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. തെലുങ്കിൽ നിന്നും ലഭിക്കുന്ന താരമൂല്യവും ബഹുമാനവും ഏറെ വലുതാണ്. അതുകൊണ്ട് ഇവിടെ വിട്ട് മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് മഹേഷ് ബാബു പറഞ്ഞത്.

എന്നാൽ, ബോളിവുഡിനെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിന്റെ ടീം പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ്. തന്റെ അഭിപ്രായം വളച്ചൊടിക്കപ്പെടുകയാണുണ്ടായതെന്നും മറ്റ് ഭാഷകളെ ഇകഴ്ത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും സൂപ്പർതാരം പറഞ്ഞു. തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്നതാണ് തനിക്ക് ഏറ്റവും സുഖകരമെന്നും തെലുങ്ക് സിനിമാ വ്യവസായം വളർച്ച കൈവരിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Full View


Tags:    
News Summary - Mahesh Babu CLARIFIES his Bollywood can't afford me viral comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.