തെലുങ്കിലെത്തിയപ്പോൾ ലൂസിഫർ ഗോഡ്​ഫാദറായി; സ്​റ്റീഫനാകുന്നത്​​ മെഗാസ്​റ്റാർ

മലയാളത്തിലെ വിജയ ചിത്രങ്ങളിലാന്നായ ലൂസിഫറി​െൻറ തെലുങ്ക്​ റീമേക്ക്​ ഒരുങ്ങുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായാണ്​ ഗോഡ്​ഫാദർ എത്തുന്നത്​. ഗോഡ്​ഫാദറി​െൻറ മോഷൻ പോസ്​റ്റർ റിലീസ്​ ചെയ്​തിട്ടുണ്ട്​. ചിരഞ്ജീവിയുടെ ജന്മദിന സമ്മാനമായാണ് ചിത്രത്തി​െൻറ മോഷൻ പോസ്റ്റർ പുറത്തിറക്കിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.


സിനിമ സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. കൊണിഡെല പ്രൊഡക്ഷൻസ്, സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ആർ.ബി ചൗധരി, എൻ.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവർ ചേർന്ന് നിർമ്മിക്കും. ചിത്രത്തിൽ നായികയാകുന്നത് നയൻതാരയാണ്. ഇത് രണ്ടാം തവണയാണ് നയൻതാര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയിൽ നയൻതാര വേഷമിട്ടിരുന്നു.


മോഷൻ പോസ്റ്ററിൽ തൊപ്പി ധരിച്ച്​ കയ്യിൽ തോക്കുമായി നിൽക്കുന്ന ചിരഞ്ജീവിയെയാണ്​ കാണുന്നത്​. ലൂസിഫർ കേരളത്തിൽ വൻ ഹിറ്റായതോടെയാണ് ചിരഞ്ജീവി ചിത്രത്തി​െൻറ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്​ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.


പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായി കണക്കാക്കപ്പെടുന്ന തെലുങ്ക്​ ചിത്രത്തി​െൻറ തിരക്കഥ സംവിധായകൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എസ്.എസ് .തമൻ ആണ് സംഗീത സംവിധാനം. ഛായാഗ്രാഹകൻ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെൽവരാജൻ, എക്​സിക്യൂട്ടീവ് പ്രൊഡ്യൂസർ- വക്കാട അപ്പറാവു, പി.ആർ.ഒ- വംശി-ശേഖർ, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്. ഗോഡ്​ഫാദറി​െൻറ. സിനിമയുടെ ഷൂട്ടിങ്​ അടുത്തിടെ ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.