രജനീകാന്ത്, നാഗാർജുന അക്കിനേനി, ആമിർ ഖാൻ, ശ്രുതി ഹാസൻ തുടങ്ങിയവർ അഭിനയിക്കുന്ന കൂലി കോളിവുഡിലെ ഏറ്റവും പുതിയ പ്രോജക്ടുകളിൽ ഒന്നാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പുതന്നെ വൻ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന കൂലി ആഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ രണ്ട് വർഷം കൂലിക്ക് വേണ്ടി ചെലവഴിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്.
കൂലിയുടെ പ്രമോഷനുകൾ കഴിയുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് ലോകേഷ് തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കൂലിയാണ് എന്‍റെ ജീവിതം. കുടുംബമില്ല, സുഹൃത്തുക്കളില്ല. ആ രണ്ട് വർഷം ജീവിതത്തിൽ ഞാൻ ചെയ്തതെല്ലാം കൂലിക്ക് വേണ്ടിയുള്ളതായിരുന്നു.
ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിംഗ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്. രജനീകാന്തിന് പുറമേ, തമിഴ് സൂപ്പർസ്റ്റാർ നാഗാർജുന അക്കിനേനി, കന്നഡ താരം ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ആക്ഷൻ എന്റർടെയ്‌നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.