ബുക്ക് മൈ ഷോയിൽ ലാലങ്കിളിനെ പിന്നിലാക്കി കല്യാണി; ഒരു മണിക്കൂറിൽ ബുക്ക് ചെയ്യുന്നത് ഇരിട്ടിയിലധികം ടിക്കറ്റുകൾ

ഇത്തവണത്തെ ഓണം റിലീസുകളായിരുന്നു മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂർവ്വ'വും കല്യാണി പ്രിയ ദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ ചന്ദ്ര' യും. രണ്ട് ചിത്രങ്ങളും ആഗസ്റ്റ് 28നാണ് റിലീസായത്. രണ്ടും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

ആദ്യ ഷോ കഴിഞ്ഞത് മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾ നേടുന്നത്. ആദ്യ ദിനം മൂന്ന് കോടിയിലേറെ കളക്ഷനാണ് ഹൃദയപൂര്‍വ്വത്തിന് ലഭിച്ചത്. തൊട്ടുപിന്നാലെ രണ്ടര കോടിക്ക് മുകളില്‍ നേടി ലോകയും. രണ്ടാം ദിനം ലോക മൂന്നര കോടിയോളം കളക്ഷൻ നേടിയിരുന്നു.

ഇപ്പോൾ ലാലങ്കിളിനെ ബുക്ക് മൈ ഷോയിൽ ബഹുദൂരം പിന്നിലാക്കിയാണ് കല്യാണിയുടെ ലോക ബുക്കിങ്. ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ 6000 ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിനായി ബുക്ക് ആയതെങ്കില്‍ ലോകയുടെ കാര്യത്തില്‍ ഇത് 12000ത്തിനും മുകളിലാണ്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ലോക മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ യൂണിവേഴ്‌സായാണ് ലോക എത്തിയിരിക്കുന്നത്. ചന്ദ്ര എന്ന ആദ്യ ചാപ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കല്യാണിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സിനിമയുടെ ടെക്നിക്കൽ വശങ്ങളും തിരക്കഥയും ഇപ്പോൾ ചർച്ചയാണ്. നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരെല്ലാം സിനിമയിലെ മറ്റു കഥാപാത്രങ്ങളാണ്. റിലീസിന് മുമ്പ് തന്നെ ഏറെ പ്രതീക്ഷകളാണ് സംവിധായകൻ ഡൊമിനിക് അരുണും സംഘവും ചിത്രത്തിന് നൽകിയിരുന്നത്. ഫാന്റസിയും റിയലിസവും സിനിമാപ്രേമികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. ആക്ഷൻ രംഗങ്ങളുടെ കൃത്യവും വ്യക്തവുമായ ചിത്രീകരണം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ജേക്സ് ബിജോയ് സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിച്ച ചിത്രം ബിബിൻ പെരുമ്പള്ളി, ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - lokah chapter one movie book my show ticket booking surpasses mohanlal hridayapoorvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.