നികുതി ഇളവ് നൽകിയില്ലെങ്കിൽ തിയറ്റർ തുറക്കില്ലെന്ന് ലിബർട്ടി ബഷീർ

കൊച്ചി: വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്റർ തുറക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ലിബർട്ടി ബഷീർ. വൈദ്യുതി ബില്ലിലും ഇളവ് നൽകണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നികുതി ഇളവ് നൽകാമെന്ന് സർക്കാർ പറയുന്നുണ്ട്. തിയറ്റർ ഉടമകൾ കടക്കെണിയിലാണ്. വകുപ്പ് മന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസമില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

ഈ മാസം 25 മുതൽ സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സിനിമകൾ പ്രദർശിപ്പിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. 

Tags:    
News Summary - Liberty Basheer react to Theatre Opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.