പൂച്ചയും സൗബിനും മമ്​തയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാൽ ജോസ്​ ചിത്രത്തിന്​ പേരിട്ടു; 'മ്യാവൂ'..

പൂച്ചയെ പ്രധാന കഥാപാത്രമാക്കി ലാൽ ജോസ്​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്​ പേരിട്ടു 'മ്യാവൂ'. സൗബിൻ ഷാഹിർ-മമ്​ത മോഹൻദാസ്​ എന്നിവരാണ്​ മറ്റ്​ പ്രധാന അഭിനേതാക്കൾ. റാസൽഖൈമയിൽ ചിത്രീകരണം തുടരുന്ന ചിത്രത്തി​െൻറ രചന നിർവഹിക്കുന്നത്​ ഇഖ്​ബാൽ കുറ്റിപ്പുറമാണ്​. ഡയമണ്ട്​ നക്ലൈസ്​ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം യു.എ.ഇയിൽ​ ചിത്രീകരിക്കുന്ന ലാൽ ജോസ്​ ചിത്രമാണ്​ മ്യാവൂ.

നമ്മുടെ സിനിമക്ക് പേരിട്ടു : "മ്യാവു"... പുതുവർഷത്തിൽ തീയേറ്ററുകൾ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തിൽ പറയട്ടെ, ഈ പൂച്ചയെ വെള്ളിത്തിരയിൽ കാണാം.. - ചിത്രത്തി​െൻറ പേര്​ പ്രഖ്യാപിച്ചുകൊണ്ട്​ ലാൽ ജോസ് കുറിച്ചു.​

തോമസ്​ തിരുവല്ല ഫിലിംസി​െൻറ ബാനറിൽ പ്രവാസി വ്യവസായിയായ തോമസ്​ തിരുവല്ലയാണ്​ ചിത്രം നിർമിക്കുന്നത്​. സലീം കുമാർ, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിന്​ വേഷമിടുന്നുണ്ട്​. ജസ്റ്റിൻ വർഗീസ്​ സംഗീത സംവിധാനവും അജ്​മൽ ബാബു ഛായാഗ്രഹണവും നിർവഹിക്കുന്നു.


Tags:    
News Summary - laljose soubin shahir movie titled meow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.