എട്ട് വർഷത്തോളം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ടെലിവിഷനിലെ 'ക്യൂംകീ സാസ് ഭി കഭി ബഹൂ ഥീ' എന്ന പരമ്പര തിരിച്ചെത്തുന്നു. പുതിയ സീസണിന്റെ പ്രീമിയർ പ്രഖ്യാപിച്ചു. പ്രേക്ഷകരുടെ ആവേശം കണക്കിലെടുത്ത് ക്യൂം കി സാസ് ഭി കഭി ബഹു ഥീയുടെ നിർമാതാക്കൾ ഈ മാസം തന്നെ ഹിറ്റ് ഷോ പ്രീമിയർ ചെയ്യാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രീമിയർ തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ പ്രൊമോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.
സ്മൃതി ഇറാനി അവതരിപ്പിക്കുന്ന തുളസി വിരാനിയുടെ ആദ്യ പ്രൊമോ സ്റ്റാർ പ്ലസാണ് പുറത്തിറക്കിയത്. ജൂലൈ 29 രാത്രി 10:30 ന് സ്റ്റാർ പ്ലസിൽ പ്രീമിയർ ചെയ്യും. മറ്റ് സ്റ്റാർ പ്ലസ് ഷോകളെപ്പോലെ, ഈ ഷോയും ഏഴ് ദിവസം നീണ്ടുനിൽക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ടെലിവിഷനോടൊപ്പം, ജിയോ ഹോട്‌സാറിലും ഈ ഷോ കാണാൻ സാധിക്കും.
ടെലിവിഷൻ താരമായ ഏക്താ കപൂർ തന്റെ കൾട്ട് ഷോയായ 'ക്യൂം കി സാസ് ഭി കഭി ബഹു ഥീ' പുനരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.