ദുരൂഹതകളുമായി കുറാത്ത്‌; മോഷൻ പോസ്റ്റർ ഇറങ്ങി

ബാബാ ഫിലിം കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമ്മിച്ച്‌ നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന 'കുറാത്തി'ന്‍റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ പുറത്തിറക്കി. 'ഐ ആം ദി പോപ്പ്' എന്ന ടാഗ് ലൈനിൽ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്​.

മലയാള സിനിമയിൽ ഒട്ടും തന്നെ കണ്ടുപരിചയം ഇല്ലാത്ത ആന്‍റിക്രൈസ്റ്റ് കഥാപാശ്ചാത്തലത്തിലുള്ള ചിത്രം ആയിരിക്കുമെന്ന സൂചനയുള്ള മോഷൻ പോസ്റ്റർ അത്തരം നിഗൂഢതകളെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. ഇരുട്ട് നിറഞ്ഞ മുറിയിലെ മേശക്കരികിൽ ടേബിൾ ലാബ് വെളിച്ചത്തിൽ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കി പുറം തിരിഞ്ഞിരിക്കുന്ന മനുഷ്യനാണ് പോസ്റ്ററിൽ ഉള്ളത്. പ്രേതകഥകളും ബ്ലാക്ക്‌ മാജിക്കും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആന്‍റിക്രൈസ്റ്റ് പ്രമേയമായി വന്ന ചിത്രങ്ങൾ മലയാളത്തിൽ വളരെ അപൂർവമാണ്. സിനിമയുടെ കൂടുതൽ വിവരങ്ങൾ താരനിർണ്ണയത്തിന് ശേഷം പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

രവിചന്ദ്രൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്. എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. എഡിറ്റർ-ഡിപിൻ ദിവാകരൻ, സംഗീതം-പി.എസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ-സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്-പി.വി ശങ്കർ, ആക്ഷൻ-മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ വിനയൻ, സ്റ്റിൽസ്-ഹരി തിരുമല, ഡിസൈൻ-സഹീർ റഹ്മാൻ, പി.ആർ.-പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്​-എം.ആർ പ്രൊഫഷണൽ.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.