രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ക്ഷണികം. പ്രണയത്തിന്റെ സന്തോഷവും വിരഹത്തിന്റെ വേദനയും നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആർ. പ്രൊഡക്ഷൻസ് ഫിലിമിയുടെ ബാനറിലാണ് നിർമ്മാണം. ദീപ്തി നായർ ആണ് കഥ. അരവിന്ദ് ഉണ്ണി ക്യാമറ ചലിപ്പിക്കുന്നു.
രാകേഷ് അശോക ചിത്രസംയോജനവും. സംഗീത അധ്യാപകനായി വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള വി. ടി സുനിൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് ഡോ. ഷീജാ വക്കം ആണ്. പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സാംസൺ സിൽവ്വ. മെലഡികളുടെ യുവഗായകൻ ഹരിശങ്കർ ഈ ചിത്രത്തിൽ മനോഹരമായ പാട്ട് ആലപിച്ചിരിക്കുന്നു. മറ്റൊരു താരാട്ട് പാട്ട് കെ. എസ് ചിത്ര ആലപിച്ചിട്ടുണ്ട്. പാട്ടുകൾ മിക്സ് ചെയ്തിരിക്കുന്നത് ഹരികൃഷ്ണനും, മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത് സോംഗ് മാസ്‌റ്ററിംഗ് വിദഗ്ധനായ ഷദാബ് റായീനും ആണ്.
ചിത്രത്തിന്റെ ഡബിംഗ് ആൻഡ് മിക്സിംഗ് ഷാജി മാധവന്റെ നേതൃത്വത്തിൽ സിൽവർലെയിൻ സ്റ്റുഡിയോയിൽ ആണ്. ഒപ്പം സിനിമയുടെ മാസ്റ്ററിംഗ് ചെയ്യുന്നത് ജിയോ പയസ് പ്രേമിസ്. ജുവൽ മേരി,
രൂപേഷ് രാജ്, നന്ദലാൽ കൃഷ്ണമൂർത്തി, രോഹിത് നായർ, മീര നായർ, ഹരിശങ്കർ, ഓസ്റ്റിൻ, സ്മിത അമ്പു, സുനിൽ കലാബാബു, അമ്പൂട്ടി, ഷിന്റോ, ബൈജു, റോക്കി സുകുമാരൻ, അരുൺ സോൾ, ശിൽപ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. ക്ഷണികം മാർച്ച് 31ന് തിയേറ്ററിലെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലംകുന്ന്. സ്റ്റിൽസ് രാം ആർ. നായർ, വിഷ്ണു മോഹൻ. കലാസംവിധാനം മനു ആർ. ഇവൻസ്. ഡിസൈൻസ് ആദിൻ ഒല്ലൂർ, പെപ്പർ ബ്ലാക്ക്.
ലെയിൻ പ്രൊഡ്യൂസർ അഭിലാഷ് ശ്രീകുമാരൻ നായർ. പ്രെഡക്ഷൻ മാനേജർ സുനിൽകുമാർ. വിതരണം 72 ഫിലിം കമ്പനി. പി. ആർ. ഒ എം. കെ ഷെജിൻ ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.