'നിങ്ങളെ അവർ അർഹിക്കുന്നില്ല, ആളുകൾക്ക്​ ഇത്രയും തരംതാഴാൻ കഴിയുമോ'; കൃഷ്​ണകുമാറിന്​ പിന്തുണയുമായി കുടുംബം

തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നടൻ കൃഷ്​ണകുമാർ മൂന്നാം സ്ഥാനം മാത്രം നേടി പരാജയപ്പെ​െട്ടങ്കിലും അദ്ദേഹത്തിന്​ പൂർണ്ണപിന്തുണയും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ സ്വന്തം കുടുംബം. വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദിയറിയിച്ചുകൊണ്ട്​ കൃഷ്​ണകുമാർ ഇന്നലെ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ഭാര്യ സിന്ധു കൃഷ്​ണകുമാർ പ്രതികരിച്ചത്​. ​

''നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആൻറണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എ​െൻറ അഭിനന്ദനങ്ങൾ''. -ഇങ്ങനെയായിരുന്നു കൃഷ്​ണ കുമാറി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

"നിങ്ങളുടെ കഴിവി​െൻറ പരമാവധി നിങ്ങൾ പ്രയത്നിച്ചിട്ടുണ്ട്​. നിങ്ങളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു. നിങ്ങളുടെ മണ്ഡലം നിങ്ങളെ അർഹിക്കുന്നില്ല" -കൃഷ്ണകുമാറി​െൻറ കുറിപ്പ്​ ഇൻസ്റ്റഗ്രാം സ്​റ്റോറിയിൽ പങ്കുവെച്ചുകൊണ്ട്​ ഭാര്യ സിന്ധു കൃഷ്ണകുമാർ പ്രതികരിച്ചത്​ ഇങ്ങനെയായിരുന്നു.


കൃഷ്​ണകുമാറി​െൻറ തോൽവി ആഘോഷിക്കുന്നവരെ രക്ഷമായി വിമർശിച്ചുകൊണ്ടാണ്​ മകൾ ദിയ രംഗത്തെത്തിയത്​. 'വിജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നത്​.. ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ സാധിക്കുമോയെന്നും ദിയ കൃഷ്​ണകുമാർ ഇൻസ്റ്റയിൽ ചോദിച്ചു.



7089 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫി​െൻറ ആൻറണി രാജു തിരുവനന്തപുരത്ത് വിജയം സ്വന്തമാക്കിയത്​. യുഡിഎഫ്​ സ്ഥാനാർഥി വിഎസ് ശിവകുമാറിന് 41,659 വോട്ടുകൾ ലഭിച്ചപ്പോൾ, 34,996 വോട്ടുകളാണ് കൃഷ്ണകുമാറിന് നേടാനായത്​.

Tags:    
News Summary - krishnakumar family reaction after his loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.