യഷിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിത് തെന്നിന്ത്യയിലെ ഈ സൂപ്പർ താരം; വെളിപ്പെടുത്തി നടൻ

കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യഷ്. ഭാഷാവ്യത്യാസമില്ലാതെയാണ് റോക്കി ഭായിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഇപ്പോഴിതാ തന്റെ റോൾ മോഡലിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്ത്യ ടുഡേ കോൺക്ലേവിലാണ് ഇക്കാര്യം പങ്കുവെച്ചത്.

റോൾ മോഡലുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. തനിക്ക് ഒരുപാട് റോൾ മോഡലുകൾ ഉണ്ടെന്നും ചെറുപ്പം മുതൽ സിനിമ കണ്ടാണ് വളർന്നതെന്നും നടൻ പറയുന്നു. താരങ്ങൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും യഷ് കൂട്ടിച്ചേർത്തു.

' സിനിമയിൽ എനിക്ക് ഒരുപാട് റോൾ മോഡലുകൾ ഉണ്ട്. ശങ്കർ നാഗ്, അംബരീഷ്, ഡോ രാജ്കുമാർ, അമിതാഭ് ബച്ചൻ, രജനീകാന്ത്, കമൽഹാസൻ, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റേയും മറ്റുതാരങ്ങളുടേയും ചിത്രങ്ങളുടെ വലിയ ആരാധകനാണ് ഞാൻ. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അതുപോലെ രജനി സാർ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും' യഷ് പറഞ്ഞു.

Tags:    
News Summary - K.G. F FameYash Reveals his role models In Movie Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.