സുരേഷ് തിരുവല്ല രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ ‘കെട്ടുകാഴ്ച്ച’യുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ, ഡോ. രജിത്കുമാർ, മുൻഷി രഞ്ജിത്ത്, രാജ്മോഹൻ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നുണ്ട്. മൂകാംബികയിലുള്ള മംഗളാമ്മ ആദ്യതിരിതെളിച്ചു.
ബാനർ - സൂരജ് ശ്രുതി സിനിമാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിജയൻ പള്ളിക്കര, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - ഡി മുരളി, ഗാനരചന - ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം - രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം - രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം - സന്തോഷ് വെൺപകൽ, കോസ്റ്റ്യും - സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം - രാജീവ് ശിവ, സ്‌റ്റുഡിയോ - ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, സ്‌റ്റിൽസ് - ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.